01:12am 08 September 2026
NEWS
ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ പുതിയ അതിഥി; പേര് നീൽ
21/05/2026  11:00 AM IST
ചെറുകര സണ്ണിലൂക്കോസ്
ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ പുതിയ അതിഥി; പേര് നീൽ

 

ആലപ്പുഴ വനിത ശിശു ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ പുതിയ കുരുന്ന്.

സംസ്ഥാന ശിശുക്ഷേമസമിതി സ്ഥാപിച്ച അമ്മത്തൊട്ടിലിൽ ഈ വർഷത്തെ നാലാമത്തെ കുരുന്നാണിത്.

ഏഴ് ദിവസം പ്രായവും 2. 640 കിലോഗ്രാം ഭാരവുമുള്ള ആൺ കുഞ്ഞിനെയാണ് ലഭിച്ചത്.

കുഞ്ഞിന് "നീൽ" എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ ജി എൽ അരുൺ ഗോപി അറിയിച്ചു. 

പൂർണ്ണ ആരോഗ്യവാനായ കുരുന്ന്  ആശുപത്രിയിൽ
സംരക്ഷണയിലാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.